നാടന് കോഴി കറി (Title)

VN:F [1.9.18_1163]
Rating: 5.0/5 (1 vote cast)

ഞങ്ങളുടെ മോന്‍ എപ്പോഴും ചോദിക്കും “അമ്മേ റെഡ് ചിക്കി കറി ആണോ ഒഗാതുന്നത് (ഉണ്ടാക്കുന്നത് എന്നാണ് അവന്‍ അര്‍ത്ഥമാക്കുന്നത്. )”

ചേരുവകള്

കോഴിയിറച്ചി                           -    1 kg

മഞ്ഞള്‍ പൊടി                           -    ½   ടീസ്പൂണ്‍

മുളക്കു പൊടി                           -    1  സ്പൂണ്‍

മല്ലി പൊടി                                  -     3 ടേബിള്‍സ്പൂണ്‍

ഗരം മസാല പൊടി                -      ½  – ¾ ടീസ്പൂണ്‍

 

ഇഞ്ചി ചതച്ചത്                         -     2 ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത്       -      2  ടീസ്പൂണ്‍

സവാള ഇടത്തരം                    -      2  എണ്ണം നീളത്തില്‍ അറിഞ്ഞത്

ടൊമാറ്റോ                                  -      1  എണ്ണം നീളത്തില്‍ അറിഞ്ഞത്

തേങ്ങ എണ്ണ                               -       1 /4  കപ്പ്‌

കറിവേപ്പില                             -       2 തണ്ട്

പച്ചമുളക്                                  -       2 എണ്ണം നീളത്തില്‍ കീറിയത്

ഉപ്പ്                                                 -      ആവശ്യത്തിനു

വെള്ളം                                        -       ആവശ്യത്തിനു

 

കോഴിയിറച്ചി നല്ലതുപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക.

ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച്‌ സവാള വഴറ്റുക. ഒരുപാടു മൂപ്പിക്കേണ്ട ആവശ്യം ഇല്ല. ചെറുതായി നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് പച്ച ചുവ മാറും വരെ വഴറ്റണം. ഇനി ഇതിലേക്ക് മല്ലി-മുളക്കു പൊടി ഇട്ട ശേഷം കരിഞ്ഞു പോകാതെ 1-2  മിനിറ്റ് ഇളക്കണം. കൂടുതല്‍ മൂത്ത്പോയാല്‍ രുചിയും, നിറവും മാറും. ഇനി പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലെക്കിട്ടു ഇളക്കി മസാല നന്നായി പിടിച്ച ശേഷം ആവശ്യത്തിനു വെള്ളവും ഒഴിച്ച്‌ പാത്രം മൂടി തീ കുറച്ചു വേവിക്കണം. ഒരു 25 – 30 മിനിട്ടിനുള്ളില്‍ ചിക്കന്‍ വെന്തു കിട്ടും. ഇനി ഇതിലേക്ക് ഗരം മസാല, പച്ചമുളക്ക്, ടൊമാറ്റോ, അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച  ശേഷം, ബാക്കി എണ്ണയും ഒഴിച്ച്‌ കറിവേപ്പിലയും ഇട്ട്‌    തീ ഓഫാക്കി പാത്രം അല്‍പനേരം മൂടി വയ്ക്കണം. ആ ചൂടില്‍ ഇരുന്നു മസാലയും എണ്ണയും കരിവേപ്പിലയുടെ മണവും ഒക്കെ നന്നായി ചിക്കനില്‍ പിടിക്കട്ടെ.

ഈ കറി ചോറ്,ചപ്പാത്തി,അപ്പം, പത്തിരി ,നാന്‍, നെയ്‌ ചോറ് എന്ന് വേണ്ട ബ്രെഡ്ഡിനോടോപ്പവും കഴിക്കാന്‍‍ വളരെ നല്ലതാണു.

ഇത് വളരെ സ്പൈസി ആയ ഒരു കറി ആണ്. എരിവു കുറച്ചു വേണ്ടവര്‍  അതനുസരിച്ച് മുളക്കു പൊടിയുടെ അളവ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

 

 

നാടന് കോഴി കറി (Title), 5.0 out of 5 based on 1 rating

Most Popular Recipes

നാടന് കോഴി കറി (Title)

ഞങ്ങളുടെ മോന്‍ എപ്പോഴും ചോദിക്കും “അമ്മേ റെഡ് ചിക്കി കറി ആണോ ഒഗാതുന്നത് (ഉണ്ടാക്കുന്നത് എന്നാണ് അവന്‍ അര്‍ത്ഥമാക്കുന്നത്. )”

‍ചേരുവകള്

കോഴിയിറച്ചി                           -    1 kg

+more
How to Cook Almond Chicken
Almond Chicken
ഹൌ ‘ബിങ്ങ’ ലീ ബെകാമേ ദി ഫേസ് ഓഫ് ‘Venky’സ’ ചിക്കന്‍

മാറിന്റെ ദി ചിക്കന്‍ ഇന്‍ എ വെസ്സേല്‍ വിത്ത്‌ ഗിങ്ങേര്‍ ഗാര്‍ലിക് പേസ്റ്റ് ചിലി പൌഡര്‍ ടര്മെരിക്, സാള്‍ട്ട് & കളര്‍ മിക്സ്‌ വെല്‍ & കീപ്‌

+more
maharaj
MAHARAJ (VENCOBB CHICKEN)

Ingredients: Boneless chicken —1 Kg. Curd -100 gms. Ginger garlic paste —4 spoon Red Chilli Powder —4 tsp Garam Masala

+more
appolo chicken
CHICKEN APOLLO

Ingredients: Chicken – 500 gms. Green Chillies – 8 Red mirchi – 6 Capslcurn – 100 grns. Red Mirchi Powder-

+more